ഉറങ്ങിക്കിടന്ന ഒമ്പതുപേരെ തലയ്ക്കടിച്ച് കൊന്നയാള്‍ പിടിയില്‍
BY ajay G.A.G28 March 2016 1:22 PM GMT
X
ajay G.A.G28 March 2016 1:22 PM GMT
കൊച്ചി: നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ഒമ്പതുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയയാള്‍ പിടിയിലായതായി പോലിസ് അറിയിച്ചു. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്വീട്ടില് പണിക്കര്‍ കുഞ്ഞുമോന് എന്നറിയപ്പെടുന്ന സേവ്യര്‍ (42) ആണ് അറസ്റ്റിലായത്. കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന നിരവധി പേരെ കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊന്നതിന് പിന്നില്‍ ഇയാളാണെന്നും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇയാള്‍ ഇത്തരം കൊലപാതകങ്ങള്‍ നടത്തിയതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ഉറങ്ങിക്കിടക്കുന്നവരെ മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി പോക്കറ്റടിക്കുകയാണ് ഇയാളുടെ പതിവ്. പോക്കറ്റടിക്കുമ്പോള്‍ ഉറക്കമുണര്‍ന്ന് ചെറുത്തുനില്ക്കുന്നവരെ പിന്നീട് കല്ലുമായെത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. രാത്രി സെക്കന്‍ഡ് ഷോ സിനിമയ്ക്കു കയറിയശേഷം സിനിമകഴിയും മുമ്പ് ഇറങ്ങിപ്പോന്ന ശേഷമാണ് ഇത്തരം പോക്കറ്റടിയും കൊലപാതകവും നടത്താറുള്ളത്്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപം നെഞ്ചുണ്ണി എന്ന ഉണ്ണികൃഷ്ണന് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ ഇയാള്‍ ചോദ്യം ചെയ്യലില്‍ മറ്റു കൊലപാതകങ്ങള്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
പെയിന്റിംഗ് ഉള്‍പ്പെടെയുളള ജോലികള്‍ക്കായി ഇയാള്‍ കണ്ണൂരുള്പ്പടെയുള്ള മറ്റു ജില്ലകളില്‍ പോയിട്ടുണ്ട്. ഇവിടങ്ങളില്‍ സമാനമായ കൊലപാതകം നടത്തിയിട്ടുണ്ടോയെന്ന്് പോലീസ് അന്വേഷിച്ചുവരികയാണ്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT