ഉറങ്ങിക്കിടന്ന ഒഡീഷ സ്വദേശി വെന്തുമരിച്ചു

കൊല്ലം: കുടിലിനു തീപ്പിടിച്ച് ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളി വെന്തുമരിച്ചു. ഒഡീഷ സ്വദേശി ഭണ്ഡാരി (38) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം. ഈ പ്രദേശത്ത് കൂലിപ്പണി ചെയ്തുവന്ന ഭണ്ഡാരി തനിച്ച് ഓലക്കുടിലില്‍ താമസിച്ചുവരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. പുലര്‍ച്ചെ സമീപവാസികളാണ് കത്തിയമര്‍ന്ന കുടിലില്‍ മൃതദേഹം ആദ്യം കണ്ടത്.
Next Story

RELATED STORIES

Share it