Idukki local

ഉറക്കം വിട്ടുമാറാതെ കലോല്‍സവ വേദി

തൊടുപുഴ: കൗമാരകലാമേളയുടെ മൂന്നാം ദിനത്തില്‍ മത്സരച്ചൂടിന് കുറവില്ല. രണ്ടാം ദിനത്തിലെ ഉറക്കം വിട്ടു മാറാതെയാണ് മൂന്നാം ദിനത്തിലും കലോത്സവവേദി ഉണര്‍ന്നത്.രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ ഇന്നലെ രാവിലെ 8നാണ് അവസാനിച്ചത്.കുറച്ചു നേരം പോലും ഉറങ്ങാന്‍ സമയം കിട്ടാതെപോയവരാണ് ഇന്നലെയും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയത്.വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മിമിക്രി മത്സരം സമാപിച്ചത് ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ്.അതിനും ശേഷമാണ് സ്‌കിറ്റ് മത്സരങ്ങള്‍ നടന്നത്.രാവിലെ എട്ടിന് ശേഷമാണ് മത്സരങ്ങള്‍ സമാപിച്ചത്.സംഘാടനത്തില്‍ അതീവ ശ്രദ്ധപുലര്‍ത്താന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും താളപ്പിഴകള്‍ പലയിടത്തും നിഴലിച്ചു.കലോത്സവം ഒരു കാംപസിനുള്ളില്‍ തന്നെ സംഘടിപ്പിക്കാനായെങ്കിലും വിവിധ വേദികളിലേക്കെത്താന്‍ മത്സരാര്‍ഥികളില്‍ പലരും വിഷമിച്ചു.പ്രധാന വഴികളിലെങ്കിലും ദിശാബോര്‍ഡുകളോ സൂചനാമാര്‍ഗങ്ങളോ സ്ഥാപിച്ചിരുന്നെങ്കില്‍ മത്സരാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ കഴിയുമായിരുന്നു.കലോത്സവം ആദ്യമായാണ് ജില്ലയിലെത്തുന്നുതെങ്കിലും നാട്ടുകാരായ ആസ്വാദകരുടെ വലിയ കുറവുണ്ടായി.കനത്ത ചൂടും രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയാത്തതുമൊക്കെ മത്സരാര്‍ഥികളെ ശാരീരികമായി ക്ഷീണിതരാക്കിയിരുന്നെങ്കിലും മത്സരച്ചൂടിന് കുറവൊന്നുമുണ്ടായില്ല.അല്‍ അസ്ഹര്‍ കാംപസിലെ എട്ടു വേദികളിലായി നടക്കുന്ന കലോത്സവം നാളെ കൊടിയിറങ്ങും.
Next Story

RELATED STORIES

Share it