kannur local

ഉര്‍ദു ഗസലിലും കഴിവ് തെളിയിച്ച് ആഷിമ

കണ്ണൂര്‍: ലളിതഗാനമല്‍സരത്തിലും മാപ്പിളപ്പാട്ടു രംഗത്തും ശ്രദ്ധനേടിയ ചെറുകുന്ന് ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആഷിമ മനോജിന് ഉര്‍ദു ഗസലില്‍ ഒന്നാം സ്ഥാനം. അഷിമ ആദ്യമായാണ് ഉറുദു ഗസല്‍ ആലപിക്കുന്നത്. അരങ്ങേറ്റത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് അഷ്മ. ലതാ മങ്കേഷ്‌കര്‍ പാടിയ 'കഭീനെ കീഭീ ഉസ്‌കെ ജീമെഗര്‍ ആജായെ ഹെ മുഛ്‌സെ...' എന്ന ഗാനമാണ് ആലപിച്ചത്. എല്‍പി തലം മുതല്‍ മല്‍സര രംഗത്തുണ്ട്. യുപി തലം മുതല്‍ ലളിതഗാനത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.
2013ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ലളിതഗാന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. വെങ്ങര നീലാംബരിയില്‍ മനോജിന്റെയും ഷീജയുടെയും മകളാണ്.
Next Story

RELATED STORIES

Share it