ഉയര്‍ന്ന പലിശനിരക്ക് സാമ്പത്തിക മാന്ദ്യത്തിനിടയാക്കും: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഉയര്‍ന്ന പലിശനിരക്ക് സാമ്പത്തിക മാന്ദ്യത്തിനു കാരണമാവുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ധനകാര്യ കമ്മിയും പണപ്പെരുപ്പവും നിയന്ത്രണാധീനമാക്കാന്‍ ശ്രമിക്കുകയാണ്. പലിശനിരക്കിലൂടെ സാമ്പത്തികരംഗം മല്‍സരാധിഷ്ഠിതമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സാമ്പത്തികനയം ചര്‍ച്ചചെയ്യാന്‍ റിസര്‍വ് ബാങ്കിന്റെ യോഗം നടക്കുന്നതിന്റെ തലേ ദിവസം മന്ത്രി പറഞ്ഞു.
സാമ്പത്തികരംഗം നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ സാമ്പത്തികരംഗത്തുണ്ടാവുന്ന സംവാദങ്ങള്‍ ശരിയായ ദിശയിലായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പലിശ വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പെന്‍ഷന്‍കാരുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോ ള്‍ അവര്‍ പെന്‍ഷന്‍ പദ്ധതിയി ല്‍ പണം നിക്ഷേപിക്കുന്നതാണ് നല്ലതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കള്ളപ്പണം വെളിപ്പെടുത്താ ന്‍ നല്‍കിയ അവസരം ഉപയോഗപ്പെടുത്താത്തവര്‍ വന്‍ വിലന ല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള അനധികൃത സ്വത്തുക്കള്‍ കണ്ടെത്തുന്നതിന് അടുത്ത വര്‍ഷം മുതല്‍ ആഗോള തലത്തില്‍ സംവിധാനമേര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it