Alappuzha local

ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിന് സാധ്യതയെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
ആശുപത്രികള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളവും ഒആര്‍എസ് ലായനിയും(പാക്കറ്റുകള്‍) നിര്‍ബന്ധമായും കരുതിയിരിക്കാന്‍ നിര്‍ദേശമുണ്ട്.
ആംബുലന്‍സുകളും തയ്യാറായിരിക്കണം.
സൂര്യാഘാതം, സൂര്യാതപം എന്നിവ പുറം പണിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം തൊഴിലാളികള്‍ പകല്‍ 11നും മൂന്നിനും ഇടയില്‍ ജോലിയെടുക്കുന്നത് ഒഴിവാക്കണം.
ലേബര്‍ കമ്മീഷണറുടെ ഇതുസംബന്ധിച്ചിട്ടുള്ള ഉത്തരവ് കര്‍ശനമായും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അമിതമായ ചൂട് കൊണ്ട് ശാരീരിക അസ്വാസ്ഥ്യമുണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം.
പകല്‍ 11നും മൂന്നിനും ഇടയിലുള്ള യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എപ്രില്‍ 30 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it