Flash News

ഉമ്മുല്‍ഖുവൈനില്‍ മലയാളിയുടെ കട കത്തി നശിച്ചു

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ ഇത്തിസാലാത്തിന് മുന്‍വശമുള്ള കെട്ടിടത്തിലെ ഷോപ്പ് കത്തി നിശിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബിന്‍ സുലൈമാന്‍ ട്രേഡിംഗ് ഗിഫ്റ്റ് സെന്റര്‍ ആണ് അഗ്‌നിക്കിരയായത്. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു തീപിടിത്തം. ഗിഫ്റ്റ് സെന്റററിന്റെ ഗോഡൗണും കത്തിനശിച്ചതില്‍ ഉള്‍പ്പെടും. ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അറിയുന്നു. വന്‍ നഷ്ടം കണക്കാക്കുന്നു. ആര്‍ക്കും ആളപായമുള്ളതായി അറിവില്ല.
Next Story

RELATED STORIES

Share it