kannur local

ഉമ്മന്‍ചാണ്ടി ഇന്നു കണ്ണൂരില്‍; വി എസ് 21നെത്തും

കണ്ണൂര്‍: ചൂട്ടുപൊള്ളുന്ന വേനല്‍ച്ചൂടിലും തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്ക് ചൂടേകാന്‍ ഇരുമുന്നണികളുടെയും നേതാക്കള്‍ ജില്ലയിലെത്തുന്നു. ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന യുഡിഎഫിന്റെ പ്രധാന നേതാക്കളിലൊരാളായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെത്തും. ഇടതുപക്ഷത്തിന്റെ പ്രധാന ആകര്‍ഷണമായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ 21നു ജില്ലയിലെത്തും.
പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മടത്തെ പരിപാടിയിലും വി എസ് പങ്കെടുക്കും. ഇരുമുന്നണികള്‍ക്കു പുറമെ എസ്ഡിപിഐയും ബിജെപിയുമെല്ലാം ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കുന്നുണ്ട്. യുഡിഎഫ് ക്യാംപില്‍ ആവേശം പകരുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി മൂന്നു ഘട്ടങ്ങളിലായാണു ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ട ാവുക. പയ്യാമ്പലം ഗസ്റ്റ് ഹൗസി ല്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി ഇന്നു രാവിലെ 9ഓടെ വെടിമരുന്ന ശേഖരം പൊട്ടിത്തെറിച്ച് വ ന്‍ നാശനഷ്ടമുണ്ടായ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ ഹൗസിങ് കോളനി സന്ദര്‍ശിക്കും.
തുട ര്‍ന്നാണു തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്ക ുക. യുഡിഎഫ് ജില്ലാതല പ്രചാരണോദ്ഘാടനം ഇന്നു രാവിലെ 9.30ന് പയ്യന്നൂര്‍ ഗാന്ധിമൈതാനത്ത് നടത്തും. തുടര്‍ന്ന് കല്ല്യാശ്ശേരി, കണ്ണൂര്‍, അഴീക്കോട്, മട്ടന്നൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങളിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. എന്നാല്‍ തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി ഇത്തവണ പങ്കെടുക്കുന്നില്ല. ഇനി രണ്ടു തവണ കൂടി ജില്ലയിലെത്തുമ്പോള്‍ തളിപ്പറമ്പിലെയും ഇരിക്കൂറിലെയും പരിപാടികളില്‍ പങ്കെടുക്കും. അതിനിടെ, തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ യുഡിഎഫില്‍ സമവായമാവുകയാണ്. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായി ലിസ്റ്റിലുള്ള രാജേഷ് നമ്പ്യാര്‍ക്കെതിരേ കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുമ്പോട്ടു പോവുമ്പോഴും മുന്നണിയെന്ന പരിഗണനയില്‍ ഒടുവില്‍ പ്രചാരണം ശക്തിപ്പെടുത്താനാണു ധാരണയാവുന്നത്.
19നു തളിപ്പറമ്പ് വ്യാപാരഭവനില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കും. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ശക്തമാക്കിയിട്ടും തളിപ്പറമ്പില്‍ പ്രചാരണം തുടങ്ങാനായിട്ടില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള തര്‍ക്കം കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നതാണ് പ്രധാന തിരിച്ചടിയാവുന്നത്. ഇന്നു നടക്കുന്ന വിവിധ പരിപാടികളില്‍ യുഡിഎഫ് നേതാക്കളായ കെ പി മോഹനന്‍, കെ സി ജോസഫ്, ജോസ് കെ മാണി, കെ പി എ മജീദ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഇല്ലാതായെന്നു അണികളെ ബോധ്യപ്പെടുത്താനാണ് വി എസ് അച്യുതനന്ദനടക്കമുള്ള നേതാക്കളെ ജില്ലയില്‍ പ്രചാരണത്തിനെത്തിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ പ്രചാരണത്തില്‍ പങ്കെടുക്കാനായി പിണറായി പോവും. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും തിരിച്ചു മണ്ഡലത്തില്‍ നിറസാന്നിധ്യമാവുന്ന വിധത്തിലാണ് പിണറായിയുടെ പര്യടനം തീരുമാനിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it