malappuram local

ഉമ്മന്‍ചാണ്ടിയുടേത് ജുഡീഷ്യറിയെ ധിക്കരിക്കുന്ന നിലപാട്്: പന്ന്യന്‍ രവീന്ദ്രന്‍

തിരൂര്‍: ജനാധിപത്യ കോടതിയുടെ വിധിക്കാണ് കോടതി വിധിയേക്കാള്‍ വില കല്‍പ്പിക്കുന്നതെന്ന പ്രസ്താവനയിലൂടെ ജുഡീഷ്യറിയെ ധിക്കരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകടമാക്കിയിരിക്കുന്നതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് വി എം സുധീരനും വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറണമെന്ന് ഒരു കിതാബിലും പറഞ്ഞിട്ടില്ലന്ന് പ്രസ്താവിച്ച കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഭരണം നടക്കുന്നത് കിതാബില്‍ പറഞ്ഞത് അനുസരിച്ചാണോയെന്ന് വ്യക്തമാക്കണമെന്ന് പന്ന്യന്‍ ആവശ്യപ്പെട്ടു.
പൊതു സ്വത്ത് കവരുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ബാബുവിനെതിരെയുള്ള കേസ് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കുക മാത്രമാണ് കോടതി ചെയ്തത്. അതിനെയാണ് കോടതി ബാബുവിനെ കുറ്റവിമുക്തനാക്കിയെന്ന് വരുത്തിത്തീര്‍ക്കുന്നത്. മുഖ്യമന്ത്രിക്കെതിരേ താനുള്‍പ്പടെയുള്ളവര്‍ നല്‍കിയ രേഖകള്‍ സോളാര്‍ കമീഷന് മുന്നിലുണ്ട്. കൈക്കൂലി നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അതിനാല്‍, സോളാര്‍ കേസില്‍ കൈക്കൂലി നല്‍കിയെന്ന് പറയുന്ന സരിതക്കെതിരെയും അന്വേഷണം നടത്തണം.
കൂട്ടുകച്ചടവടത്തിന് കിട്ടുമെങ്കില്‍ ഏത് കൊലയാളിയെയും കൂടെകൂട്ടുന്നവനായി ഉമ്മന്‍ചാണ്ടി മാറിയിരിക്കുന്നു. പൊതുമുതല്‍ കവരുന്ന കമ്പനിയുടെ എംഡിയാണ് ഉമ്മന്‍ചാണ്ടിയെന്നു പന്ന്യന്‍ പറഞ്ഞു. നാക്കിന്റെ മാന്യത കാത്തുസൂക്ഷിക്കേണ്ട ബാധ്യത പൊതുപ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി അതുപോലും കളഞ്ഞ് കുളിച്ചതായും പന്ന്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it