kozhikode local

'ഉമ്മന്‍ചാണ്ടിക്കെതിരേ സിപിഎം പ്രവര്‍ത്തകരുടെ കരിങ്കൊടി

കോഴിക്കോട്: രാഷ്ട്രപതിയുടെ കോഴിക്കോട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നഗരത്തില്‍ സിപിഎം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കരിങ്കൊടി.
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനോടൊപ്പം സഞ്ചരിച്ച മുഖ്യമന്ത്രിക്കുനേരെയാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തിയത്. വാഹനം ഇതുവഴി വരുന്നതറിഞ്ഞ് ടൗണ്‍, കാരപ്പറമ്പ്, പൊറ്റമ്മല്‍ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തൊണ്ടയാട് ബൈപ്പാസ് ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തിയത്. നടക്കാട് എസ്‌ഐ എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ബൈപ്പാസിന് സമീപം മാര്‍ച്ച് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകന്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ഇതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ പോലിസുകാരനായ അനൂപ് ആനന്ദിന്റെ കൈക്കു തട്ടിയത് സംഘടര്‍ത്തിനിടയാക്കി. ഇതോടെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസും പ്രവര്‍ത്തകരും ഉന്തും തള്ളുമായി. ഇതേസമയം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. സിപിഎം നേതാക്കളായ കെ ദാമോദരന്‍, മുന്‍ മേയര്‍ എ കെ പ്രേമജം, സി പി മുസാഫിര്‍ അഹമ്മദ്, ലക്ഷ്മണന്‍ തുടങ്ങിയ നേതാക്കള്‍ പ്രവര്‍ത്തകരെ മാറ്റി. പിന്നീട് പ്രതിഷേധമാര്‍ച്ച് നഗരത്തിലേക്ക് നീങ്ങി.
Next Story

RELATED STORIES

Share it