Flash News

ഉമ്മന്‍ചാണ്ടിക്കെതിരേ സരിത; സോളാര്‍ കമ്മീഷന് രണ്ടു പെന്‍ഡ്രൈവുകള്‍ കൈമാറി

ഉമ്മന്‍ചാണ്ടിക്കെതിരേ സരിത; സോളാര്‍ കമ്മീഷന് രണ്ടു പെന്‍ഡ്രൈവുകള്‍ കൈമാറി
X
SARITHA-kathu

[related]

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവുകളുമായി സരിതാ എസ് നായര്‍. സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത ഇന്നു ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ അടങ്ങിയ രണ്ടു പെന്‍ഡ്രൈവും ഫോണ്‍സന്ദേശങ്ങളുടെ ഒരു സിഡിയുമാണ്  കമ്മീഷനു കൈമാറിയത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുളള തെളിവുകളാണ് കൈമാറിയതെന്നും മേയ് 13 ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും കുടൂതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായി.  പല അഴിമതി ഇടപാടിനും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചു. ആര്യാടനും വിഷ്ണുനാഥിനും ഹൈബിക്കും എതിരെ സരിത  ആഞ്ഞടിച്ചു. കേരളം താങ്ങാത്ത കാര്യങ്ങള്‍ മറ്റന്നാള്‍ കമ്മീഷന് മുമ്പാകെ പറയുമെന്ന് സരിത വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടിയില്ലെങ്കിലും മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it