ഉബൈദ് മഞ്ചേരിക്ക് ഫോട്ടോഗ്രഫി പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം: നേച്ചര്‍ ആ ന്റ് വൈല്‍ഡ്‌ലൈഫ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രഫി പുരസ്‌കാരം തേജസ് ഫോട്ടോഗ്രാഫര്‍ ഉബൈദ് മഞ്ചേരിക്കു സമ്മാനിച്ചു. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന പ്രകൃതി രക്ഷായാത്ര സമാപന സമ്മേളന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണനാണ് പുരസ്‌കാരം കൈമാറിയത്. മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയും പുരസ്‌കാരം ഏറ്റുവാങ്ങി. മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് തിരുവനന്തപുരത്തു സമാപിച്ച യാത്രയുടെ സമാപന ചടങ്ങ് കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു.
നയപ്രഖ്യാപനങ്ങളുടെയും പ്രകടനപത്രികകളുടെയും കാലത്ത് പ്രകൃതിയുടെ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ലെന്നും നാം പ്രകൃതിയോടു ചെയ്ത ക്രൂരതയുടെ ഫലമാണ് ഇന്നനുഭവിക്കുന്ന ചൂടും വരള്‍ച്ചയുമെന്നും അദ്ദേഹം പറഞ്ഞു. ഇ പി രത്‌നാകരന്‍ (ശാസ്ത്രസാങ്കേതിക പരിഷത്ത്) അധ്യക്ഷത വഹിച്ചു.
ചിത്രശലഭങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി നവീന്‍ പ്രസാദ്, പ്രദീപ് ഉഷസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. യാത്രാ കോ-ഓഡിനേറ്റര്‍ കെ എസ് ജസ്റ്റിന്‍, വോളന്റിയര്‍ ഖലീല്‍ ജിബ്രാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it