Kerala

തേജസ് ഫോട്ടോഗ്രാഫര്‍ ഉബൈദ് മഞ്ചേരിക്ക് ഫോട്ടോഗ്രഫി പുരസ്‌കാരം

തേജസ് ഫോട്ടോഗ്രാഫര്‍ ഉബൈദ് മഞ്ചേരിക്ക് ഫോട്ടോഗ്രഫി പുരസ്‌കാരം
X
ubaid
തിരുവനന്തപുരം: സംസ്ഥാനത്തെ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കായി നാച്വറല്‍ ആന്റ് വൈല്‍ഡ്‌ലൈഫ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മല്‍സരത്തില്‍ തേജസ്് മലപ്പുറം ബ്യൂറോ ഫോട്ടോഗ്രാഫര്‍ ഉബൈദ് മഞ്ചേരി അവാര്‍ഡിന് അര്‍ഹനായി. 140 നിയമസഭാ മണ്ഡലങ്ങളിലെ 240 കേന്ദ്രങ്ങളില്‍ നടത്തിയ ഫോട്ടോപ്രദര്‍ശനത്തില്‍നിന്നു ജനാഭിപ്രായത്തിലൂടെയാണു വിജയികളെ നിര്‍ണയിച്ചത്. മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയും അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് തിരിക്കോട്ടില്‍ അബ്ദുല്‍ അസീസിന്റെയും ചെറുക്കാട്ടില്‍ ഹഫ്‌സത്തിന്റെയും മകനായ ഉബൈദ് മഞ്ചേരി അഞ്ചുവര്‍ഷമായി തേജസില്‍ ഫോട്ടോഗ്രാഫറാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഇന്നു തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ എസ് ജസ്റ്റിന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it