kasaragod local

ഉപ്പളയെ പുളകം കൊള്ളിച്ച് യൂനിറ്റി മാര്‍ച്ച്

ഉപ്പള: നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് ദിനമായ ഇന്നലെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂനിറ്റി മാര്‍ച്ച് ഉപ്പളയെ അക്ഷരാര്‍ത്ഥത്തില്‍ പുളകം കൊള്ളിച്ചു. വൈകീട്ട് 4.45ന് ഐല മൈതാനത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച് പൊതുയോഗ സ്ഥലമായ ഉപ്പള ടൗണില്‍ സമാപിച്ചു.
യൂനിറ്റി മാര്‍ച്ചിനൊടൊപ്പം നിരവധി പ്രവര്‍ത്തകര്‍ ബാനറിന്റെ കീഴില്‍ അണിനിരന്നു. മാര്‍ച്ച് വീക്ഷിക്കാന്‍ റോഡിനിരുവശവും നിരവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു.
ഉപ്പളയുടെ മണ്ണില്‍ ആദ്യമായി നടത്തിയ യൂനിറ്റി മാര്‍ച്ച് നവ്യാനുഭമായി. രാജ്യത്തുടനീ ളം ആര്‍എസ്എസ്-സംഘ്പരിവാര്‍ നടത്തുന്ന അസഹിഷ്ണതക്കും ആക്രമത്തിനും വര്‍ഗീയതക്കുംതാക്കീതായി യൂനിറ്റി മാര്‍ച്ച്.
Next Story

RELATED STORIES

Share it