ഉപരോധം നീക്കിയത് കടലാസില്‍ മാത്രമെന്ന് ഇറാന്‍

തെഹ്‌റാന്‍: യുഎസ് ഉപരോധം നീക്കിയത് കടലാസില്‍ മാത്രമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ആഗോള ശക്തികളുമായി ഇറാനുണ്ടാക്കിയ ആണവ കരാര്‍ നടപ്പാക്കുന്നതില്‍ ഈ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. കരാര്‍ ഒപ്പു വച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനായി യൂറോപ്യന്‍ സാമ്പത്തിക സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ യുഎസ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്. അമേരിക്കന്‍ ഇതര ബാങ്കുകളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ഇറാന് തടസ്സമൊന്നുമില്ലെന്നാണ് ആണവ ഉപരോധം നീക്കവേ യുഎസ് യൂറോപ്യന്‍ അധികൃതര്‍ അറിയിച്ചത്. പക്ഷേ, വിദേശബാങ്കുകള്‍ ഇപ്പോഴും ഇറാനുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ല. ഇറാനെതിരായ യുഎസിന്റേതടക്കമുള്ള പ്രചാരണങ്ങള്‍ ഇതിനു കാരണമായതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it