ernakulam local

ഉപയോഗ ശൂന്യമായ എണ്ണയില്‍നിന്ന് ഡീസല്‍ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ഥികള്‍

വൈപ്പിന്‍: വറചട്ടിയിലെ ഉപയോഗം കഴിഞ്ഞ എണ്ണ ബയോഗ്യാസ് ഡീസലായി വാഹനങ്ങളില്‍ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ പറവൂര്‍ മാഞ്ഞാലി ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(എസ്എന്‍ ജിസ്റ്റ്)യിലെ നാലു മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തു.
ട്രാന്‍സ്എസ്റ്ററിഫിക്കേഷന്‍ എന്ന കെമിക്കല്‍ പ്രോസസിലൂടെയാണു എണ്ണ ഉല്‍പാദിപ്പിക്കുന്നത്. ഈ ഇന്ധനം ഇപയോഗിക്കുന്നതിലൂടെ വായു മലിനീകരണം കുറയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
പലഹാരങ്ങള്‍ വറുത്ത ശേഷം അവശേഷിക്കുന്ന എണ്ണ ശേഖരിച്ചായിരുന്നു പരീക്ഷണം. ഒരു ലീറ്റര്‍ ബയോഡീസലിനു 74 രൂപ ചെലവുവരും. വന്‍തോതില്‍ ഉല്‍—പാദിപ്പിച്ചാല്‍ ചെലവ് 34 രൂപയിലൊതുക്കാനാകുമെന്ന് ഇവര്‍ പറഞ്ഞു. പുതിയ ഡീസല്‍ വാഹനങ്ങളില്‍ നേരിട്ടുതന്നെ ഇത്— ഉപയോഗിക്കാം. പഴയ വാഹനങ്ങളില്‍ ഡീസലിനൊപ്പം ചേര്‍ത്തും ഉപയോഗിക്കാം.
ബയോഡീസല്‍ ഉല്‍—പാദന പ്രക്രിയ സര്‍ക്കാരിനു കൈമാറാനും അവര്‍ തയ്യാറാണ്. ബുള്ളറ്റ് ബൈക്കിലായിരുന്നു ഇവര്‍ ഈ ഇന്ധനം പരീക്ഷിച്ചത്. ആറുമാസത്തെ പരിശ്രമത്തിനൊടുവിലാണു നാലാം വര്‍ഷ വിദ്യാര്‍ഥികളായ ആര്‍ രവീണ്‍കുമാര്‍, അതുല്‍ജിയോ, സി വി രാഹുല്‍, സി എം അ—ജിന്‍ എന്നിവര്‍ ബയോ ഡീസല്‍ വികസിപ്പിച്ചെടുത്തത്. പ്രോജക്റ്റ് ഗൈഡ് അസി. പ്രഫസര്‍ അമല്‍ദേവ് മാര്‍ഗനിര്‍ദേശം നല്‍കി.
ഹോം മെയ്ഡ് ബയോഡീസല്‍ ഉല്‍—പാദിപ്പിക്കുന്നതിന്— സര്‍ക്കാര്‍ അനുമതി— നല്‍കിയാല്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതുപോലെ ബയോഡീസല്‍ വീടുകളില്‍ ഉല്‍—പാദിപ്പിക്കാനാവും. അതുവഴി സ്വയം പര്യാപ്തത നേടാനും കഴിയും.
ഉപയോഗ ശൂന്യമായ എണ്ണ മാത്രമല്ല മൃഗങ്ങളുടെ നെയ്യും ബയോഡീസലായി മാറ്റാനാവും. കാഴ്ചയില്‍ പെട്രോളിയം ഡീസല്‍ പോലെയല്ലെങ്കിലും കാര്യക്ഷമതയില്‍ തുല്യമാണെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.— മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വറുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുകവഴി ഭക്ഷ്യസുരക്ഷ കൂടി ഉറപ്പാക്കാനും ബയോഡീസല്‍ ഉല്‍പാദനം ഉപകരിക്കും.
Next Story

RELATED STORIES

Share it