ഉപയോഗശൂന്യമായ സ്‌കൂളുകളുടെ കെണിയില്‍ വീഴരുത്: രഘുറാം രാജന്‍

നോയ്ഡ: വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എന്തു ചെയ്യാനും മടിയില്ലാത്ത സ്‌കൂളുകളുടെ കെണിയില്‍ വീഴരുതെന്ന് രാജന്‍ വിദ്യാര്‍ഥികളെ ഉപദേശിച്ചു. ശിവ്‌നദര്‍ സര്‍വകലാശാലയില്‍ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉപയോഗശൂന്യമായ സര്‍ട്ടിഫിക്കറ്റും ഭീമമായ കടവുമായിരിക്കും തട്ടിപ്പുനടത്തുന്ന സ്ഥാപനങ്ങള്‍ നല്‍കുന്നത്. സമീപഭാവിയില്‍ ഉന്നത നിലവാരമുള്ള ഗവേഷണ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വലിയ സാമ്പത്തികച്ചെലവു വരും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ബിരുദം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വന്‍ സാമ്പത്തിക ബാധ്യതയാണെന്നും രാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it