ഉപതിരഞ്ഞെടുപ്പ്: മെഹബൂബ പത്രിക സമര്‍പ്പിച്ചു

ശ്രീനഗര്‍: അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മെഹബൂബ ഇപ്പോള്‍ നിയമസഭാംഗമല്ല. മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ആറുമാസത്തിനകം അവര്‍ ജയിച്ച് എംഎല്‍എ ആവേണ്ടതുണ്ട്.
ലോക്‌സഭയില്‍ അവര്‍ അനന്ത്‌നാഗ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിനെത്തുടര്‍ന്നാണ് അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുമെന്ന് മെഹബൂബ ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. ഈ മാസം 19നാണ് അനന്ത്‌നാഗില്‍ വോട്ടെടുപ്പ്. 22ന് വോട്ടെണ്ണും.
ഹിലാല്‍ അഹ്മദ് ഷാ ആണ് മെഹബൂബയ്‌ക്കെതിരേ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാഷനല്‍ കോണ്‍ഫറന്‍സ് ഇഫ്തികര്‍ മിഗ്‌സറെയും സ്ഥാനാര്‍ഥിയാക്കി. പത്രികാ സമര്‍പ്പണം ഇന്നലെ അവസാനിച്ചു.
Next Story

RELATED STORIES

Share it