wayanad local

ഉപജില്ലാ കായികമേള: മീനങ്ങാടിക്ക് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്

സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ കായികമേളയില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാംപ്യന്‍മാര്‍. കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം.
ചീരാല്‍ മോഡല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 296 പോയിന്റ് നേടിയാണ് മീനങ്ങാടി സ്‌കൂള്‍ ജേതാക്കളായത്. കാക്കവയല്‍ സ്‌കൂളിന് 240 പോയിന്റ് ലഭിച്ചു. 36 സ്വര്‍ണവും 25 വെള്ളിയും 18 വെങ്കലവും നേടിയാണ് മീനങ്ങാടി കിരീടം ചൂടിയത്. കാക്കവയല്‍ സ്‌കൂള്‍ 24 സ്വര്‍ണം, 26 വെള്ളി, 16 വെങ്കലം നേടി.
94 പോയിന്റ് നേടി മൂന്നാംസ്ഥാനം കരസ്ഥമാക്കിയ വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടു സ്വര്‍ണവും 10 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it