ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതി നല്‍കിയിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ 2015-16 അക്കാദമിക് വര്‍ഷത്തെ പഠനത്തിനു പുതുക്കിനല്‍കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ്/ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അല്ലെങ്കില്‍ യൂനിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റുകളില്‍ ഒന്നാംവര്‍ഷം ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ (2012-13 അഡ്മിഷന്‍ ഫസ്റ്റ് പിജി) മൂന്നാംവര്‍ഷം പുതുക്കലിനും രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സിന് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ (2011-12 അഡ്മിഷന്‍- സെക്കന്റ് പിജി) നാലാംവര്‍ഷം പുതുക്കലിനും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് മാര്‍ച്ച് അഞ്ചിന് മുമ്പായി പഠിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ്.
(പ്രഫഷനല്‍ കോഴ്‌സുകള്‍ക്കും സ്വാശ്രയ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതല്ല). അപേക്ഷകള്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ പരിശോധിച്ച് അംഗീകരിച്ച് മാര്‍ച്ച് 15ന് മുമ്പായി കൗണ്‍സില്‍ ഓഫിസില്‍ എത്തിക്കേണ്ടതാണ്.
അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും കൗണ്‍സില്‍ വെബ്‌സൈറ്റില്‍ (ംംം. സവെലര.സലൃമഹമ.ഴീ്.ശി) ലഭ്യമാണ്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിയുടെ 2015-16 അധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ സ്‌കോളര്‍ഷിപ്പിന്റെ സാധ്യതാ ലിസ്റ്റ് സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിനെ സംബന്ധിച്ചു പരാതിയുള്ളവര്‍ ഈമാസം 29നു മുമ്പായി സമിതിയുടെ ഓഫിസില്‍ അറിയിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it