Kollam Local

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം ഇനിയും വളരേണ്ടതുണ്ട്: ഉമ്മന്‍ചാണ്ടി

കിളികൊല്ലൂര്‍: ഉന്നതവിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം ഇനിയും ഉയരങ്ങള്‍ കീഴടക്കേണ്ടതുണ്ടെന്നും അതിനുവേണ്ടി വിദ്യാര്‍ഥികള്‍ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടികെഎം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങള്‍കുഞ്ഞ് മുസ്‌ലിയാര്‍ വിദ്യാഭ്യാസരംഗത്ത് ദീര്‍ഘവീഷണവും കാഴ്ചപ്പാടുകളുമുള്ള വ്യക്തിയാണെന്നും വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹത്തിന്റെ പരിശ്രമം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചക്ക് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി കോളജിന്റെ വെബ്‌സൈറ്റ് സ്വിച്ച്ഓണ്‍ ചെയ്തു. ചടങ്ങില്‍ എംഎല്‍എമാരായ എം എ ബേബി, എ എ അസീസ്, കോളജ് ട്രസ്റ്റ് പ്രസിഡന്റ് ഷഹാര്‍ ഹസന്‍ മുസ്‌ലിയാര്‍, ജലാലുദ്ദീന്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ അയ്യൂബ്, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ്
വിനിതാകുമാരി, ലത, അബ്ദുല്‍റസാഖ്, ഹുസൈന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it