ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി: നമ്പി നാരായണന്‍ ഹരജി നല്‍കി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ തുടര്‍നടപടികള്‍ അവസാനിപ്പിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു.
സിബിഐയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി സിബി മാത്യൂസ് അടക്കമുള്ളവര്‍ക്കെതിരേ നടപടി വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പരാതിയിലെ നടപടികള്‍ അവസാനിപ്പിച്ചത
് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി. നിയമവിരുദ്ധമായ ആരോപണം ഉന്നയിച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നടപടി തുടരാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ കാരണം ചൂണ്ടിക്കാട്ടി മനുഷ്യാവകാശലംഘനത്തിനെതിരേയുള്ള നടപടികളില്‍നിന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിട്ടുനില്‍ക്കുകയാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശലംഘനത്തിനെതിരായ നടപടി തുടരുന്നതിന് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it