ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു: പ്രസിഡന്റ്
BY Sumeera SMR5 March 2016 4:22 AM GMT
Sumeera SMR5 March 2016 4:22 AM GMT
കാസര്‍കോട്: വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ പദ്ധതി നിര്‍വഹണത്തെ കാര്യമായി ബാധിക്കുന്നതായി ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ബജറ്റിന് മുന്നോടിയായി ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്ള ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതിനാലാണ് പല പദ്ധതികളും യഥാസമയം പൂര്‍ത്തിയാക്കാനാവുന്നത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. സേവന, ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത ക്ഷേമ മേഖലകളില്‍ ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ബജറ്റിലെ വകയിരുത്തലുകള്‍ കയ്യടിക്ക് വേണ്ടിയല്ലാതെ ദീര്‍ഘദര്‍ശിയും കാലോചിതവുമായ ചിന്തയ്ക്ക് പ്രാമുഖ്യം നല്‍കിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT