ഉദുമ പാലക്കുന്ന് കലംകനിപ്പ് മഹോല്‍സവം സമാപിച്ചു

ഉദുമ: നിവേദ്യച്ചോറും അടയും ദേവി പ്രസാദമായി സ്വീകരിച്ച് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ കലംകനിപ്പ് മഹോല്‍സവം സമാപിച്ചു.
പാലക്കുന്ന് കഴരത്തിനു കീഴിലെ പത്തരഗ്രാമത്തില്‍ നിന്നായി ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും പുതിയ മണ്‍കലത്തില്‍ പച്ചരി, ശര്‍ക്കര, നാളികേരം, അരിപ്പൊടി, വെറ്റിലടക്ക എന്നിവ വാഴയിലകൊണ്ട് മൂടിക്കെട്ടി കുരുത്തോലകളുമായി ഭക്തര്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിതോടെ കലംകനിപ്പ് മഹോല്‍സവത്തിനു തുടക്കമായി.
നിവേദ്യ വസ്തുക്കള്‍ ബാല്യക്കാരുടെ സഹകരണത്തോടെ ക്ഷേത്രാങ്കണത്തില്‍വച്ച് നേദിച്ചു. ഇന്നലെ രാവിലെ നിവേദ്യച്ചോറും അടയും ദേവീ സന്നിധിയില്‍വച്ച് ഭക്തര്‍ക്കു പ്രസാദമായി നല്‍കിയതോടെ കലംകനിപ്പു മഹോല്‍സവത്തിനു പരിസമാപ്തിയായി.
Next Story

RELATED STORIES

Share it