kasaragod local

ഉദുമയില്‍ പട്ടങ്ങളിലും സൈക്കിള്‍ റാലിയിലും ബോധവല്‍ക്കരണ സന്ദേശങ്ങള്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നൂതനവും വൈവിധ്യപൂര്‍ണ്ണവുമായ പരിപാടികള്‍ ആവിഷ്‌കരിച്ച് ഉദുമ നിയോജക മണ്ഡലം ജനശ്രദ്ധയാകര്‍ഷിക്കുന്നു. തെക്കില്‍ വില്ലേജ് ഓഫിസ് പരിസരത്ത് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്ത സമ്മതിദായക ബോധവല്‍ക്കരണ ക്യാംപ് ഒരാഴ്ചയായി പ്രവര്‍ത്തിച്ച് വരുന്നു.
നൂറ് കണക്കിന് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ക്യാംപിന് സാധിച്ചിട്ടുണ്ട്. 12 മുതല്‍ പെരിയ വില്ലേജ് പരിസരത്തും 16 മുതല്‍ ബേഡഡുക്ക വില്ലേജ് പരിസരത്തും ക്യാംപ് പ്രവര്‍ത്തിക്കും. 20, 21 തിയ്യതി കളില്‍ അഡൂര്‍ വില്ലേജിലാണ് ബോധവല്‍ക്കരണ ക്യാംപ്. ക്യാംപില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തലും സംശയ നിവാരണവും ഉണ്ടായിരിക്കും.
ഞാന്‍ വോട്ടുചെയ്യും കടമനിറവേറ്റും എന്ന പ്രതിജ്ഞ രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരിക്കും. ബേക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നും നാളെയും ബേക്കല്‍ ബീച്ചില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മഹോല്‍സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആള്‍ക്കാരെ അറിയിക്കും വിധം സമ്മതിദായക ബോധവല്‍ക്കരണ ക്യാംപ് പ്രവര്‍ത്തിക്കും. ഇവിടെ പട്ടങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തും. ഇന്ത്യയില്‍ത്തന്നെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ വോട്ടര്‍മാരുടെ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ ലളിത് റിസോര്‍ട്ടില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ റാലിയിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമ്മതിദായക ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് ഉദുമ വരണാധികാരിയായ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ ബി അബ്ദുന്നാസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it