ഉദയഗിരിയില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ്
BY Sumeera SMR20 Nov 2015 4:26 AM GMT
Sumeera SMR20 Nov 2015 4:26 AM GMT
ഉദയഗിരി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഉദയഗിരി പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധി വൈസ് പ്രസിഡന്റായി ചുമതലയേറ്റു. സിജോ തുണ്ടിയിലാണ് കോണ്‍ഗ്രസിലെ തോമസ് വെക്കത്താനത്തെ പരാജയപ്പെടുത്തിയത്. ആകെയുള്ള 15 സീറ്റില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മിനി മാത്യുവിനെ കേരള കോണ്‍ഗ്രസ് (എം) പിന്തുണച്ചിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി ഇവര്‍ അവകാശവാദം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബിജെപി അംഗം വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ തോമസ് വെക്കത്താനത്തിന്റെ പേര് കോണ്‍ഗ്രസ് അംഗം നിര്‍ദേശിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സിജോയുടെ പേര് കേരള കോണ്‍ഗ്രസും നിര്‍ദേശിച്ചു. ഇരുവരും 7 വോട്ടുകള്‍ വീതം നേടി തുല്യത പാലിച്ചതോടെ നറുക്കെടുപ്പിലൂടെ സിജോയെ വൈസ് പ്രസിഡന്റായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസുകാര്‍ക്കെതിരേ തിരിഞ്ഞത് കാര്‍ത്തികപുരം ടൗണില്‍ സംഘാര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഒടുവില്‍ പോലിസ് കാവലിലാണ് കേരള കോണ്‍ഗ്രസ് അംഗങ്ങളെ വീടുകളിലെത്തിച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT