ഉത്തേജക ഉപയോഗം; റഷ്യക്ക് ഒളിംപിക്‌സ് നഷ്ടമായേക്കും

ജനീവ: 2016 ഒളിംപിക്‌സില്‍ റഷ്യന്‍ ടീമിനെ എല്ലാ മല്‍സരയിനങ്ങളില്‍ നിന്നും പിന്‍വലിക്കണമെന്ന് ലോക ആന്റി ഡോപിങ് ഏജന്‍സി (വാഡ) ഐഎഎഫിനോട് (അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനോട്) നിര്‍ദേശിച്ചു. ഉത്തേജകം ഉപയോഗിച്ച റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് അനുകൂലമായി ലാബ് റിപോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. താരങ്ങള്‍ക്കനുകൂലമായി സര്‍ക്കാരും പ്രവര്‍ത്തിച്ചുവെന്നാണ് വാഡ കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തില്‍ വെളളിയാഴ്ചക്കുള്ളില്‍ റഷ്യന്‍ അധികൃതര്‍ വിശദീകരണം നല്‍കണമെന്ന് ഐഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ അറിയിച്ചിട്ടുണ്ട്. എന്നാല്‍, വാഡ നടത്തുന്ന എല്ലാ അന്വേഷങ്ങളുമായി സഹകരിക്കുമെന്ന് റഷ്യന്‍ കായിക മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും താരങ്ങള്‍ ചെയ്ത കുറ്റത്തിന് എല്ലാ കായിക താരങ്ങളേയും ബലിയാടാക്കരുതെന്ന് കായിക മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it