ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു

സോള്‍: ഉത്തര കൊറിയ അതിശക്തമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ടെലിവിഷനിലൂടെ ഉത്തര കൊറിയ അറിയിച്ചു. അണ്വായുധ നിര്‍മാണത്തിന്റെ ആദ്യപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണമെന്നും അമേരിക്കക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണിതെന്നും അധികൃതര്‍ പറഞ്ഞു.

ബോംബ് പരീക്ഷണ വിജയം പ്യോങ്‌യാങിലെ തെരുവുകള്‍ ആഘോഷിച്ചു. ആറ്റംബോംബിനേക്കാള്‍ നൂറിരട്ടി ശക്തി കൂടിയതും നിര്‍മിക്കാന്‍ വിഷമമായതുമാണ് ഹൈഡ്രജന്‍ ബോംബ്. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കയെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിക്കാനുള്ള ശക്തിയുണ്ടെന്ന് ഉത്തര കൊറിയ തെളിയിച്ചിരിക്കുകയാണ്. ലോകം ഏറെ നടുക്കത്തോടെയാണ് പരീക്ഷണ വാര്‍ത്ത ശ്രവിച്ചത്. നേരത്തെ മൂന്നു തവണ ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയിരുന്നു. മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂചലനം ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മൂലമുണ്ടായതാണെന്ന് ദക്ഷിണ കൊറിയയും ജപ്പാനും പറഞ്ഞിരുന്നു
Next Story

RELATED STORIES

Share it