ഉത്തര കൊറിയയുടെ കൈവശം ഹൈഡ്രജന്‍ ബോംബ്?

പ്യോങ്‌യാങ്: രാജ്യം ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സൂചന നല്‍കി. ഉത്തരകൊറിയയുടെ സൈനികബലത്തില്‍ പുതിയ വഴിത്തിരിവാകുമിത്. അടുത്തിടെ ഉന്‍ നടത്തിയ സൈനികപരിശോധനയില്‍ ഉത്തരകൊറിയക്ക് ആണവായുധങ്ങളുണ്ടെന്നും രാഷ്ട്രത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാന്‍ എ ബോംബും എച്ച് ബോംബും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഉത്തരകൊറിയയുടെ കെസിഎന്‍എ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടകം മൂന്നു തവണ ഉത്തരകൊറിയ ആറ്റംബോംബ് പരീക്ഷണം നടത്തിയിട്ടുണ്ട്. ആറ്റംബോംബിനേക്കാള്‍ ഏറെ അപകടകരമാണ് ഹൈഡ്രജന്‍ ബോംബ്. ഹൈഡ്രജന്‍ ബോംബിനെക്കുറിച്ചുള്ള ഉന്നിന്റെ ആദ്യത്തെ നേരിട്ടുള്ള പരാമര്‍ശമാണിത്. ആണവായുധശേഖരങ്ങളുണ്ടെന്ന് ഉത്തരകൊറിയ നിരവധി തവണ അവകാശവാദമുന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it