ഉത്തര കൊറിയന്‍ മുങ്ങിക്കപ്പല്‍ കാണാതായി

പ്യോങ്‌യാങ്: രാജ്യത്തിന്റെ തീരമേഖലയില്‍ നിരീക്ഷണ ദൗത്യത്തിലേര്‍പ്പെട്ട ഉത്തര കൊറിയന്‍ മുങ്ങിക്കപ്പല്‍ കാണാതായതായി റിപോര്‍ട്ട്. യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരേ ഉത്തര കൊറിയ കടുത്ത ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് മുങ്ങിക്കപ്പലുകളുടെ തിരോധാനം. വടക്കന്‍ കൊറിയന്‍ തീരമേഖലയില്‍ നിരീക്ഷണത്തിലേര്‍പ്പെട്ട കപ്പലാണ് കാണാതായത്. എന്നാല്‍, ഏതു വിഭാഗത്തിലുള്ള കപ്പലാണിതെന്നു വ്യക്തമല്ല.
സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നു ദക്ഷിണ കൊറിയന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയപ്പോള്‍ പെന്റഗണ്‍ ഇതിനോടു പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം, വടക്കന്‍ കൊറിയയുടെ കീഴക്കന്‍ തീരമേഖലയില്‍ മുങ്ങിക്കപ്പലിനായി യുഎസ് സൈന്യം നിരീക്ഷണം നടത്തുന്നുണ്ടെന്നു യുഎസിലെ മൂന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.—
യുഎസ് ചാരഉപഗ്രഹവും വിമാനങ്ങളും കപ്പലുകളും കാണാതായ മുങ്ങിക്കപ്പലിനായി തിരച്ചില്‍ നടത്തിവരുന്ന നാവികസൈന്യത്തെ നിരീക്ഷിച്ചു വരുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it