ഉത്തര്‍ പ്രദേശില്‍ പോലിസുകാര്‍ക്ക് ആഴ്ചയില്‍ ഒരു അവധി

കാണ്‍പൂര്‍: പോലിസുകാര്‍ക്ക് ആഴ്ചയിലൊരു അവധി നല്‍കാന്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോലിസ് തയ്യാറെടുക്കുന്നു. പോലിസുകാരുടെ മാനസിക പിരിമുറുക്കമൊഴിവാക്കാനായാണ് ഇത്തരമൊരു നടപടിയെന്ന് കാണ്‍പൂര്‍ എസ്എസ്പി ഷാലഭ് മാത്തൂര്‍ പറഞ്ഞു. പ്രാരംഭ പദ്ധതി എന്ന നിലയില്‍ മഹാരാജ്പൂര്‍ സ്റ്റേഷനിലെ പോലിസുകാര്‍ക്ക് നാളെ മുതല്‍ ആഴ്ചയിലൊരിക്കല്‍ അവധി നല്‍കും.
മുഴുസമയ ജോലിക്കാരായ പോലിസുകാര്‍ക്ക് ജോലി ഭാരം മൂലം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാവുന്നതിനാലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇത് വിജയിക്കുകയാണെങ്കില്‍ ജില്ലയിലുടനീളം ഇത് പ്രയോഗത്തില്‍വരുത്തുമെന്നും ഷാലഭ് പറഞ്ഞു.
പോലിസുകാരുടെ മാനസിക പിരിമുറുക്കത്തിന് അയവു വരുത്താന്‍ രണ്ടു വര്‍ഷം മുമ്പ് യുപി സര്‍ക്കാര്‍ സമാനമായ നടപടി കൈക്കൊണ്ടിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it