ഉത്തര്‍പ്രദേശ് മന്ത്രിസഭ; എട്ട് മന്ത്രിമാരെ പുറത്താക്കി

സ്വന്തം പ്രതിനിധി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എട്ടു മന്ത്രിമാരെ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. അഞ്ചു കാബിനറ്റ് മന്ത്രിമാരെയും മൂന്നു സഹമന്ത്രിമാരെയുമാണ് ഒഴിവാക്കിയത്. ഒമ്പതു മന്ത്രിമാര്‍ക്കു നല്‍കിയ എല്ലാ വകുപ്പുകളും മുഖ്യമന്ത്രി എടുത്തുമാറ്റിയിട്ടുണ്ട്. രാജമഹേന്ദ്ര അരിദമന്‍ സിങ് (സ്റ്റാമ്പ്, കോര്‍ട്ട്ഫീ, സിവില്‍ പ്രതിരോധം, രജിസ്‌ട്രേഷന്‍), അംബിക ചൗധരി (പിന്നാക്കക്ഷേമം), ശിവ്കുമാര്‍ ബെറിയ (ടെക്‌സ്റ്റൈല്‍, പട്ടുനൂല്‍ വ്യവസായം), നരാദ് റായ് (ഖാദി ഗ്രാമീണ വ്യവസായം), ശിവ്കാന്ത് ഓഝ (സാങ്കേതിക വിദ്യാഭ്യാസം) എന്നിവരാണു പുറത്തായ കാബിനറ്റ് മന്ത്രിമാര്‍.

അലോക് കുമാര്‍ ശക്യ (സാങ്കേതിക വിദ്യാഭ്യാസം), യോഗേഷ് പ്രതാപ് സിങ് (അടിസ്ഥാന വിദ്യാഭ്യാസം), ഭഗവത് ശരണ്‍ ഗംഗാവര്‍ (ചെറുകിട ഇടത്തരം വ്യവസായം, കയറ്റുമതി പ്രോല്‍സാഹനം) എന്നീ സഹമന്ത്രിമാരെയും ഒഴിവാക്കി. ആരോഗ്യമന്ത്രി അഹ്മദ് ഹസന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി രഘുരാജ് പ്രതാപ് സിങ് എന്ന രാജഭയ്യയുടെയും വകുപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അവധീഷ് പ്രസാദ് (സാമൂഹിക ക്ഷേമം, പട്ടികജാതി-വര്‍ഗക്ഷേമം), പരാസ് നാഥ് യാദവ് (ഭക്ഷ്യസംസ്‌കരണം), രാം ഗോവിന്ദ് ചൗധരി (പ്രാഥമിക വിദ്യാഭ്യാസം), ദുര്‍ഗ പ്രസാദ് യാദവ് (ഗതാഗതം), ബ്രഹ്മശങ്കര്‍ ത്രിപാഠി (ഹോംഗാര്‍ഡ്), ഇഖ്ബാല്‍ മെഹ്മൂദ് (മല്‍സ്യബന്ധനം), മെഹ്മൂദ് അലി (സെക്കന്‍ഡറി വിദ്യാഭ്യാസം) എന്നീ മന്ത്രിമാരുടെ വകുപ്പുകളും എടുത്തുകളഞ്ഞിട്ടുണ്ട്. വകുപ്പുകള്‍ ഒഴിവാക്കിയവര്‍ മന്ത്രിസഭയില്‍ തുടരുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ഒഴിവാക്കിയ മന്ത്രിമാര്‍ക്കു പകരം പുതിയ മന്ത്രിമാര്‍ നാളെ സ്ഥാനമേല്‍ക്കും. മന്ത്രിമാരില്‍ നിന്ന് എടുത്തുകളഞ്ഞ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ ചുമതലയിലായിരിക്കും.
Next Story

RELATED STORIES

Share it