ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി
X
supremcourt

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റി. എറണാകുളം ലോ കോളജില്‍ നിന്നു ബിരുദം നേടിയ ജോസഫ് 1982ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി ചുമതലയേറ്റാണു തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീടു കേരള ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ച ഇദ്ദേഹം 2014ല്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി. അതേസമയം, നിലവിലെ ഹൈദരാബാദ് ചീഫ് ജസ്റ്റിസ് ദിലീപ് ഭോസാലയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റി.
Next Story

RELATED STORIES

Share it