ഉത്തരാഖണ്ഡ്: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം

ഡെറാഡൂണ്‍: ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരായി പ്രഖ്യാപിച്ചതിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിയമസഭാ സ്പീക്കര്‍ ഗോവിന്ദ്‌സിങ് കുഞ്ജ്വലിനോടാവശ്യപ്പെട്ടു. ഈമാസം 18ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് യു സി ധ്യാനി നിര്‍ദേശിച്ചത്. 22നു വിയോജനം സമര്‍പ്പിക്കാന്‍ പരാതിക്കാര്‍ക്കും നിര്‍ദേശംനല്‍കി. കേസ് 23ന് വീണ്ടും പരിഗണിക്കും. ബിജെപിയോട് കൂട്ടുചേര്‍ന്ന് സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണു കഴിഞ്ഞ മാര്‍ച്ച് 27ന് ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതു ചോദ്യംചെയ്താണു വിമത എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. സമാനമായ മറ്റൊരു ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളതിനാല്‍ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിനു കോടതി വിസമ്മതിച്ചു.
Next Story

RELATED STORIES

Share it