ഉത്തരാഖണ്ഡ്: മന്ത്രിസഭാ യോഗം ചേര്‍ന്നു

ഡെറാഡൂണ്‍: 46 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും അധികാരമേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആദ്യത്തെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. നേരത്തെ സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം സാധാരണയായി നടത്താറുള്ള വാര്‍ത്താസമ്മേളനം ഒഴിവാക്കി വാര്‍ത്താവിനിമയ വകുപ്പ് പുറത്തിറക്കിയ കുറിപ്പിലാണ് സര്‍ക്കാര്‍ തീരുമാനങ്ങളറിയിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വംമൂലം സംസ്ഥാനത്തിനുണ്ടായ കനത്ത നഷ്ടത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. നഷ്ടം നികത്താന്‍ വരുംദിവസങ്ങളില്‍ കഠിനശ്രമം നടത്തും.
Next Story

RELATED STORIES

Share it