ഉത്തരാഖണ്ഡ് ബജറ്റ്: രാജ്യസഭയില്‍ എതിര്‍ത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് സംസ്ഥാന ബജറ്റ് രാജ്യസഭയില്‍ പാസാക്കുന്നതിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വിശ്വാസവോട്ട് നേടിയതിനെത്തുടര്‍ന്നാണ് ബില്ല് പാസാക്കുന്നത് അംഗങ്ങള്‍ തടഞ്ഞത.് ഉച്ചയ്ക്കു ശേഷം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ കേന്ദ്ര ധനകാര്യ ബില്ലിനെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ടതോടെയാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഉത്തരാഖണ്ഡ് ബജറ്റ് ബില്ല് സപ്ലിമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യംചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ല് പരിഗണിക്കേണ്ടത് സഭയുടെ ഉത്തരവാദിത്തമല്ലെന്നും അതു ഭരണഘടനയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതിനെ എതിര്‍ത്തു.
Next Story

RELATED STORIES

Share it