Flash News

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി
X


harish-rawat

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഭരണപ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ഗവര്‍ണര്‍ കെകെ പോളിന്റെ റിപ്പോര്‍ട്ട്  കേന്ദ്രമന്ത്രി സഭ പരിഗണിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നാളെ വിശ്വാസ വോട്ട് നടക്കാനിരിക്കെയാണ് ഇന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
കോഴ വിവാദത്തില്‍പ്പെട്ട ഒമ്പത് വിമത എംഎല്‍എമാരെ ഉത്തരാഖണ്ഡില്‍ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സ്പീക്കര്‍ ഗോവിന്ദ് കുജ്വാള്‍ ഇവരെ അയോഗ്യരാക്കിയത്. തിങ്കളാഴ്ച ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴ വാഗ്ദാനം ചെയ്തതായി വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. [related]
Next Story

RELATED STORIES

Share it