Flash News

ഉത്തരാഖണ്ഡില്‍ ഒമ്പത് വിമത എംഎല്‍എമാരെ അയോഗ്യരാക്കി

ഉത്തരാഖണ്ഡില്‍ ഒമ്പത് വിമത എംഎല്‍എമാരെ അയോഗ്യരാക്കി
X
cm-story--uttaraghd

ഡെറാഡൂണ്‍: കോഴ വിവാദത്തില്‍പ്പെട്ട ഒമ്പത് വിമത എംഎല്‍എമാരെ ഉത്തരാഖണ്ഡില്‍ സ്പീക്കര്‍ അയോഗ്യരാക്കി. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സ്പീക്കര്‍ ഗോവിന്ദ് കുജ്വാള്‍ ഇവരെ അയോഗ്യരാക്കിയത്.  തിങ്കളാഴ്ച ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴ വാഗ്ദാനം ചെയ്തതായി വിമത കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്.  ഇതുസംബന്ധിച്ച ഒളികാമറാദൃശ്യങ്ങളടങ്ങിയ വീഡിയോ അവര്‍ പുറത്തിറക്കിയിരുന്നു.  എന്നാല്‍ വീഡിയോ വ്യാജമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വൃത്തികെട്ട തന്ത്രങ്ങള്‍ മെനയുന്ന വിഭാഗം പടച്ചുണ്ടാക്കിയതാണ് വീഡിയോ എന്ന് പാര്‍ട്ടി ആരോപിച്ചു.
കോഴ വാഗ്ദാനം ചെയ്യുന്ന ഒളികാമറാദൃശ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ റാവത്ത് സര്‍ക്കാരിനെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് വിമതര്‍ക്ക് നേതൃത്വംനല്‍കുന്ന ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് ഡല്‍ഹിയില്‍ ഒളികാമറാദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. റാവത്ത് ഒമ്പത് വിമത എംഎല്‍എമാരെ ആകര്‍ഷിക്കാന്‍ സ്വാധീനവും കോഴയും ഉപയോഗപ്പെടുത്തി എന്ന് വീഡിയോദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് ബഹുഗുണ പറഞ്ഞു. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ റാവത്ത് ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമാണെന്നു റാവത്ത് ഡെറാഡൂണില്‍ തിരക്കിട്ട് വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിമതര്‍, പണത്തിനുവേണ്ടി ബിജെപിയുമായി കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം തന്ത്രങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും ഭീഷണിക്കും കോണ്‍ഗ്രസ്സിനെ കീഴ്‌പ്പെടുത്താനാവില്ലെന്നും എഐസിസി മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താക്കുറിപ്പി ല്‍ പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും സഭയില്‍ അതു തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാവത്തിന് ഒരുനിമിഷംപോലും അധികാരത്തിലിരിക്കാന്‍ അവകാശമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗീയ പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പാര്‍ട്ടി പ്രതിനിധിസംഘം കാണുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ റാവത്ത്, നിയമസഭാ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാലിനെ സന്ദര്‍ശിച്ച് വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിനു മുമ്പ് പുറത്താക്കണമെന്നാണാവശ്യം. [related]
Next Story

RELATED STORIES

Share it