ഉത്തരവുകള്‍ റദ്ദാക്കിയത് ഉചിതമായ നടപടി: വി എം സുധീരന്‍

തിരുവനന്തപുരം: കുമരകം മെത്രാന്‍കായല്‍, കടമക്കുടി പാടശേഖരം എന്നിവ നികത്താനുള്ള ഉത്തരവുകള്‍ പിന്‍വലിച്ച സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ അനുകൂല നിലപാടാണു സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഏതു തീരുമാനങ്ങളും ജാഗ്രതയോടെ എടുക്കണമെന്നും വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലതെന്നും സുധീരന്‍ പറഞ്ഞു. ഏതു തീരുമാനമായാലും വിവാദത്തിലേക്കു പോവാതെ സൂക്ഷിക്കണം. യുഡിഎഫ് അനുകൂല അന്തരീക്ഷം നഷ്ടപ്പെടുത്താന്‍ ഇടയാക്കരുതെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it