Flash News

ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാണ് ; ജെയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി ആംആദ്മി

ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാണ് ; ജെയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി ആംആദ്മി
X
arun-jaitly

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി ആംആദ്മി പാര്‍ട്ടി. ആംആദ്മി സര്‍ക്കാര്‍ പരസ്യം നല്‍കി മാധ്യമങ്ങളെ സ്വാധീനിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കാണ് ആംആദ്മി മറുപടിയുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും നരേന്ദ്ര മോദി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ആംആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണമാണെന്നും ആംആദ്മി പാര്‍ട്ടി  നേതാവ് സോമനാഥ് ഭാരതി പറഞ്ഞു.വിമര്‍ശിക്കുന്നതിന് മുമ്പ് ജെയ്റ്റ്‌ലി സ്വന്തം പാര്‍ട്ടിയുടെ നടപടികള്‍കൂടി ഒന്ന് നോക്കണമെന്നും ഭാരതി കൂട്ടിച്ചേര്‍ത്തു.
ആംആദ്മി സര്‍ക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുകയും വിമര്‍ശിക്കുന്നവര്‍ക്ക് നിഷേധിക്കുകയുമാണ് ആംആദ്മി ചെയ്യുന്നതെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനത്തിനാണ് ആംആദ്മിയുടെ മറുപടി.
Next Story

RELATED STORIES

Share it