ഉത്തരകൊറിയ സൈനികമേധാവിയെ തൂക്കിലേറ്റി

സോള്‍: അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉത്തരകൊറിയയില്‍ സൈനികമേധാവിയെ തൂക്കിക്കൊന്നു. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഉത്തരകൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ ചീഫ് ഓഫ് ദി ജനറലായ റി യോങ്-ഗില്ലിനെയാണ് തൂക്കിക്കൊന്നത്.
ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്‍, ഗില്ലിന്റെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും സംയുക്ത യോഗം വിളിച്ചുചേര്‍ത്തിരുന്നു.
2013ലാണ് ഗില്ലിനെ ജനറലായി നിയമിച്ചതെന്നാണ് വിവരം. അതേസമയം, വധശിക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഔദ്യോഗിക പദവി സ്വകാര്യാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌തെന്നാരോപിച്ചായിരുന്നു തൂക്കിക്കൊല്ലാനുള്ള ഉത്തരവ്.
ഗില്ലിനു പകരം സൈനികമേധാവിയായി ജന. റി മിയോങ് സുവിനെ നിയമിച്ചതായും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it