ഉത്തരകൊറിയ സമുദ്രത്തിലേക്ക് വീണ്ടും മിസൈലുകള്‍ തൊടുത്തു

സോള്‍: ഉത്തരകൊറിയ രണ്ടു ഹ്രസ്വദൂര മിസൈലുകള്‍ സമുദ്രത്തിലേക്ക് തൊടുത്തതായി ദക്ഷിണകൊറിയ. മിസൈല്‍ തൊടുത്തതിനു പിന്നാലെ മറ്റെല്ലാ രാജ്യങ്ങളുമായുള്ള സംയുക്തപദ്ധതികള്‍ റദ്ദാക്കുമെന്നും രാജ്യത്തുള്ള ദക്ഷിണകൊറിയയുടെ സ്വത്തുക്കള്‍ നശിപ്പിക്കുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചു. കൈഷോങ് വ്യാവസായികമേഖലയിലാണ് രാജ്യത്ത് അവശേഷിക്കുന്ന ദക്ഷിണകൊറിയയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും.
ഉത്തരകൊറിയയുമായുള്ള സംയുക്ത വിനോദസഞ്ചാര പദ്ധതിയില്‍നിന്നു ദക്ഷിണകൊറിയ അടുത്തിടെ പിന്മാറിയിരുന്നു. ദക്ഷിണകൊറിയയും യുഎന്നും ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധത്തിനു പിന്നാലെ കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയന്‍ നേതാവ് കിങ് ജോങ് ഉന്‍ അവകാശപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ മറികടന്ന് മാസങ്ങളായി ഉത്തരകൊറിയ ഉപഗ്രഹ വിക്ഷേപണവും ആണവപരീക്ഷണങ്ങളും നടത്തുന്ന സാഹചര്യത്തിലാണ് യുഎന്നിന്റെ ഉപരോധം. കിഴക്കന്‍ തീരനഗരമായ വോന്‍സാനില്‍ നിന്നാണ് 500 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലുകള്‍ തൊടുത്തതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ജനുവരിയില്‍ സമാധാനചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it