Flash News

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
X
korea missile
പ്യോങ്‌യാങ്: ഉത്തരകൊറിയ വീണ്ടും രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. സമുദ്രത്തിലേക്ക് പരീക്ഷണം നടത്തിയത്. ഇടത്തരം റേഞ്ചിലുള്ള നൊഡോങ് വിഭാഗത്തില്‍ പെട്ട മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കിഴക്കന്‍ തീരത്ത് പരീക്ഷിച്ചവ 800 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലുകളാണെന്നാണ് കരുതുന്നത്. അതേസമയം, പരീക്ഷണങ്ങളില്‍ നിന്നും പിന്മാറണമെന്ന് യുഎസ് ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. യുഎന്നും ദക്ഷണിണകൊറിയയും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഉത്തരകൊറിയയ്ക്കുമേല്‍ യുഎസും കഴിഞ്ഞദിവസം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരീക്ഷണം. [related]
Next Story

RELATED STORIES

Share it