ഉത്തരകൊറിയ: യുഎസ് പൗരന് കഠിന ജോലി ശിക്ഷ

പോയോങ്യാങ്: ചാരവൃത്തി നടത്തിയെന്ന കേസില്‍ കൊറിയന്‍ വംശജനായ യുഎസ് പൗരന്‍ 10 വര്‍ഷം കഠിന ജോലി ചെയ്യണമെന്ന് ഉത്തരകൊറിയന്‍ കോടതി. 62കാരനായ കിം ദോങ്ചുലിനെയാണ് ദക്ഷിണകൊറിയക്കും യുഎസിനും വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തരകൊറിയയില്‍ അറസ്റ്റിലായ ദോങ്ചുല്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നു സമ്മതിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it