ഉഡ്താ പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം വിവാദമായി

ന്യൂഡല്‍ഹി: ഈമാസം 17ന് പുറത്തിറങ്ങുന്ന 'ഉഡ്താ പഞ്ചാബ്' ബോളിവുഡ് ചലച്ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച നടപടിയില്‍ ചിലച്ചിത്ര മേഖലയില്‍ പരക്കെ പ്രതിഷേധം. പഞ്ചാബിനെ ചലച്ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. പഞ്ചാബിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 82 ദൃശ്യങ്ങള്‍ നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് സിനിമാ നിര്‍മാതാക്കളോടാവശ്യപ്പെട്ടത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലജ് നിഹലാനി ആഢ്യനാണെന്നും ഏകാധിപതിയുടെ നിലപാടാണ് കൈകൊണ്ടതെന്നും സിനിമാ നിര്‍മാതാവ് അനുരാഗ് ആരോപിച്ചു.
ശാഹിദ് കപൂര്‍, ഏലിയ ഭട്ട്, കരീന കപൂര്‍ഖാന്‍, ദില്‍ജിത്ത് ദോശാഞ് തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം മയക്കുമരുന്നിനടിമയായ ഒരു പഞ്ചാബി യുവാവിന്റെ കഥയാണ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും സെന്‍സര്‍ ബോര്‍ഡ് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, രാം ഗോപാല്‍ വര്‍മ, മുകേഷ് ഭട്ട് തുടങ്ങിയ ചലച്ചിത്ര നിര്‍മാതാക്കളും കാശ്യപിന് പിന്തുണ നല്‍കി.
Next Story

RELATED STORIES

Share it