ഉഡ്താ പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡിന് കോടതി നോട്ടീസ്

മുംബൈ/ന്യൂഡല്‍ഹി: ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചതോടെ രൂപം കൊണ്ട വിവാദം രൂക്ഷമായി. സിനിമാ നിര്‍മാതാക്കളായ ഫാന്റം ഫിലിംസ് നല്‍കിയ ഹരജിയില്‍ ബോംബെ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് വിശദീകരണം തേടി. സിനിമയില്‍നിന്ന് പഞ്ചാബ് നീക്കം ചെയ്യണമെന്നതടക്കം 13 മാറ്റങ്ങള്‍ തങ്ങള്‍ നിര്‍ദേശിച്ചതിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ന്യായീകരിച്ചു.

എന്നാല്‍ ഉഡ്താ പഞ്ചാബ് സിനിമ പഞ്ചാബ് സംസ്ഥാനത്തിനെതിരല്ലെന്നും യഥാര്‍ഥ പ്രശ്‌നത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് മധ്യേഷ്യ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നു പഞ്ചാബ് വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് ഒഴുകിയതിന്റെയും സംസ്ഥാനത്തിന് ഇത് ഏല്‍പിച്ച മുറിവുകളുടെയും നഗ്ന യാഥാര്‍ഥ്യമാണ് സിനിമ അനാവരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it