ernakulam local

ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കോതമംഗലം: ഏറെനാളായി നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായിരുന്ന മൂര്‍ഖന്‍പാമ്പിനെ പിടികൂടി. നെല്ലിക്കുഴി കമ്പനിപ്പടിയിലുള്ള സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്നാണ് 6 അടിയോളം നീളമുള്ളതും ഉഗ്രവിഷമുള്ള വിഭാഗത്തില്‍പ്പെട്ടതുമായ മൂര്‍ഖന്‍പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാവിലെ 10 മണിയോടെ കിണറ്റില്‍നിന്നും വെള്ളമെടുക്കാനെത്തിയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കോതമംഗലം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി എ ദിലീപിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. പിന്നീട് പാമ്പു പിടുത്തത്തില്‍ പ്രഗല്ഭനായ മുവാറ്റുപുഴ സ്വദേശി ഷാജിയെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്. ഈ പാമ്പിന്റെ കടിയേറ്റ് മുമ്പ് പ്രദേശത്ത് 2 പോത്തുകളും 3 ആടുകളും ചത്തതായി നാട്ടുകാര്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ വനപാലകര്‍ തട്ടേക്കാടിന് സമീപം എത്തിച്ച് കാട്ടിലേക്ക് തുറന്നു വിട്ടു.
Next Story

RELATED STORIES

Share it