ഉഗാണ്ട: പ്രസിഡന്റ് സ്ഥാനാര്‍ഥി അറസ്റ്റില്‍

കംപാല: ഉഗാണ്ടയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രധാന പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ഫോറം ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് (എഫ്ഡിസി) പാര്‍ട്ടി നേതാവ് കിസ്സ ബെസിഗ്യയാണ് അറസ്റ്റിലായത്. തലസ്ഥാനമായ കംപാലയിലെ പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അറസ്റ്റ്. ഓഫിസിനു പുറത്ത് പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഓഫിസിനു സമീപം വന്‍ തോതില്‍ സൈന്യത്തെയും പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.
അറസ്റ്റിനുള്ള കാരണം പോലിസ് വ്യക്തമാക്കിയിട്ടില്ല. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ബെസിഗ്യ അറസ്റ്റിലാവുന്നത്. അതേസമയം, പകുതിയോളം പോളിങ് സ്‌റ്റേഷനുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് യോവേരി മുസിവേനി വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. അഞ്ചാംതവണയും ജനവിധി തേടുന്നമുസിവേനി 62 ശതമാനം വോട്ടുകള്‍ നേടിയതായും ബെസിഗ്യ 33 ശതമാനം വോട്ടുകള്‍ നേടിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it