ഉഗാണ്ടയില്‍ സംഘര്‍ഷം

കംപാല: പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയില്‍ പോലിസും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കംപാലയില്‍ ആയിരങ്ങള്‍ അണിനിരന്ന റാലിക്കു പിന്നാലെ പ്രധാന പ്രതിപക്ഷമായ ഫോറം ഫോര്‍ ഡമോക്രാറ്റിക് ചേഞ്ച് (എഫ്ഡിസി) നേതാവ് കിസ്സ ബിസിഗ്യയെ പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിപക്ഷ പ്രവര്‍ത്തകര്‍ പോലിസിനു നേരെ കല്ലെറിയുകയും തലസ്ഥാനത്തെ വാന്‍ഡിഗിയാ മേഖലയില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അനുമതിയില്ലാത്ത വഴിയിലൂടെ റാലി നടത്തിയതിലൂടെ ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാരോപിച്ചാണ് ബിസിഗ്യയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it