ഉക്രെയ്‌നിന് ഗോള്‍ നിഷേധിച്ച് ബോട്ടെങിന്റെ വണ്ടര്‍ സേവ്

പാരിസ്: ഡിഫന്റര്‍ ജെറോം ബോട്ടെങിന്റെ വണ്ടര്‍ സേവാണ് ജര്‍മനിക്കെതിരേ ഉക്രെയ്‌നിന് ആശ്വാസഗോള്‍ നിഷേധിച്ചത്. കളിയുടെ 37ാം മിനിറ്റിലായിരുന്നു ജര്‍മനിയെ രക്ഷി ച്ച ബോട്ടെങിന്റെ സേവ്. ഗോളി മാന്വല്‍ നുയറെ വെട്ടിച്ച് കോണോപ്ലൈങ്ക തൊടു ത്ത ഷോട്ട് ഗോള്‍ലൈനില്‍ വച്ച് ബോട്ടെങ് ക്ലിയര്‍ ചെയ്യുകയായിരുന്നു. ഇതു ഗോളായിരുന്നെങ്കില്‍ മല്‍സരത്തില്‍ ഉക്രെയ്ന്‍ 1-1ന് ഒപ്പമെത്തുമായിരുന്നു.
പരിക്കുമൂലം കഴിഞ്ഞ ജനുവരി മുതല്‍ കളത്തിനു പുറത്തായിരുന്ന ബോട്ടെങ് യൂറോയില്‍ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ അവിസ്മരണീയ തിരിച്ചുവരവാണ് ബയേണ്‍ മ്യൂണിക്ക് പ്രതിരോധതാരം നടത്തിയത്.
Next Story

RELATED STORIES

Share it